ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠാദിനം മകര മാസത്തിലെ രേവതി ദിനമായ ഇന്ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പൂജകളും, വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വിശേഷാൽ തായമ്പകയും, തുടർന്ന് പഞ്ചവാദ്യം, ഇടയ്ക്ക എന്നിവയോടെയുള്ള എഴുന്നെള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിഭവ സമൃദ്ധമായ പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി. സുഷാകുമാരി അറിയിച്ചു.