ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ നാളെ ആരംഭിക്കുന്ന മഹാരുദ്രയജ്ഞത്തോട് അനുബന്ധിച്ച ദ്രവ്യസമർപ്പണവും കലവറനിറയ്ക്കൽ ചടങ്ങും നടന്നു. തിരുവിതാംകൂർ മഹാരാജ്ഞി റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭക്തജനങ്ങൾ യജ്ഞത്തിനും അന്നദാനത്തിനും ആവശ്യമായ അര, പഴം, പച്ചക്കറികൾ, എണ്ണ, നെയ്യ് മുതലായവ സമർപ്പിച്ചു. ക്ഷേത്രത്തിലെത്തിയ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ ക്ഷേത്രം പരിപാലന സമിതി പ്രസിഡന്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, അംഗങ്ങളായ ആർ. പരമേശ്വരൻ, ടി. ശിവദാസൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. മേൽശാന്തി പുതുമന ദാമോദരൻ നമ്പൂതിരി പ്രസാദം നൽകി.