ചാലക്കുടി: ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം സ്പർശം- 2020 ജില്ലാതല ഉദ്ഘാടനം താലൂക്ക് ആശുപത്രിയിൽ നടന്നു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി സദാനന്ദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത സാബു, ജില്ലാ പ്രോഗാം മാനേജർ ഡോ. ടി.വി. സതീശൻ, ആർ.എച്ച്.സി ഓഫീസർ ഡോ. കെ. ഉണ്ണിക്കൃഷ്ണൻ, ഡോ. കാവ്യ കരുണാകരൻ, ഡോ. ഉമാ മഹേശ്വരി തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അനൂപ്, സൂപ്രണ്ട് ഡോ. എൻ.എ. ഷീജ എന്നിവർ സംസാരിച്ചു. നേരത്തെ ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിച്ച ബോധവത്കരണ റാലി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.