ചാലക്കുടി: നഗരസഭയും പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷനും ചേർന്ന് ഫെബ്രുവരി 2ന് പൗലോസ് താക്കോൽക്കാരൻ അനുസ്മരണ ദിനം ആചരിക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അറിയിച്ചു. താക്കോൽക്കാരന്റെ ഇരുപത്തിയേഴാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനം, പുരസ്‌കാര സമർപ്പണം, ഭവന പദ്ധതിയുടെ താക്കോൽദാനം എന്നിവയാണ് ചടങ്ങുകൾ.

വൈകീട്ട് നാലിന് വ്യാപാര ഭവനിൽ നടക്കുന്ന സമ്മേളനം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി: കെ.എസി. സുദർശൻ, സി.കെ. നാണു എം.എൽ.എ പുരസ്‌കാരം സമ്മാനിക്കും. മുൻ എം.എൽ.എ: എ.കെ. ചന്ദ്രൻ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ, യു.വി. മാർട്ടിൻ, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി.ടി. സാബു, പി.എ. സുഭാഷ് ചന്ദ്രദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.