കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗവ:കെ.കെ.ടി.എം കോളേജിലെ എൻ.എസ്.എസ്, ലഹരി വിരുദ്ധ ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കായിക ക്ഷമതയാണ് ലഹരി എന്ന ആശയത്തിലൂന്നി ലഹരി വിരുദ്ധ സന്ദേശ ബോധവത്കരണ പരിപാടി നടന്നു. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഓഫീസ്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.അനിത അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ആർ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർ ജദീർ പി.എം ബോധവത്കരണ ക്ലാസ്‌ നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഉണ്ണിക്കൃഷ്ണൻ, സുവോളജി ഡിപ്പാർട്മെന്റ് ഹെഡ് ഷാജി തുടങ്ങിയവർ സംസാരിച്ചു. രണ്ടാം വർഷ വിദ്യാർത്ഥി ദേവ പ്രയാഗ് യോഗ, കരാട്ടെ, കുങ്ങ്ഫു, കളരി എന്നിവ സംയോജിപ്പിച്ച് വിവിധ ഇനങ്ങൾ അവതരിപ്പിച്ചു.