ചാവക്കാട്: ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് കെ.ആർ. അനീഷ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എം. ഗോപിനാഥ് ഐക്യദാർഢ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെ.സി. വേണുഗോപാൽ, രാജൻ തറയിൽ, പി.എം. ഭരതൻ, എ. വേലായുധകുമാർ, സുമേഷ് തേർളി, പ്രസന്നൻ പാലയൂർ, ബാലൻ തിരുവെങ്കിടം, ബാബു തൊഴിയൂർ, അനിൽ തൂമാട്ട്, മനീഷ് കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.