ചാവക്കാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനത്തിനെതിരെ ചാവക്കാട് നഗരത്തിൽ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം. പെട്ടെന്നുള്ള വ്യാപാരികളുടെ കടയടപ്പിൽ ജനം വലഞ്ഞു. ഇന്നലെ വൈകീട്ട് നാല് മണിയോടെ തന്നെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചു തുടങ്ങി. ആറു മണിക്ക് പരിപാടി ആരംഭിച്ചതോടെ കടകൾ പൂർണമായും അടഞ്ഞു. ഏനാമാവ് റോഡ്, മുനിസിപ്പൽ സ്‌ക്വയർ, ചാവക്കാട് ടൗൺ മേഖലകളിലെല്ലാം കടകൾ അടഞ്ഞു കിടന്നു.