കോണത്തുകുന്ന്: മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ പതിനേഴാമത് വാർഷികം കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ കെ.ജി. ബ്ലോക്കിന്റെ ഉദ്ഘാടനം മണപ്പുറം ഗ്രുപ്പ് പ്രസിഡന്റ്‌ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് കുട്ടികളുടെ പ്രവർത്തി പരിചയ പ്രദർശനം നടന്നു.
സമ്മേളനത്തിൽ മണപ്പുറം ഗ്രൂപ്പ് പ്രസിഡന്റ് വി.പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം സ്കൂൾ ഡയറക്ടർ ഡോ. ഷാജി മാത്യു മുഖ്യപ്രഭാഷണം നടത്തി. മണപ്പുറം സി.ഇ.ഒ പവൽ പോദാർ, സ്കൂൾ പ്രിൻസിപ്പൽ പ്രേമലത പി. നായർ, എ.ജി.എം അതുല്യ സുരേഷ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, പി.ടി.എ പ്രസിഡന്റ് വിനോദ് മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പ്രകടനങ്ങൾ നടന്നു.