ചേലക്കര: കളിയാറോഡ് പള്ളി ആൻഡ‌് ജാറം ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി കേന്ദ്ര ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ ഡിപ്പാർട്‌മെന്റ് മേധാവികളുടെയും നേർച്ചകമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. മൊയ്തീൻകുട്ടി അദ്ധ്യക്ഷനായി. കുന്നംകുളം അസി. കമ്മിഷണർ ഒഫ് പൊലീസ് ടി.സി. സിനോജ്, ചേലക്കര സി.ഐ: ഇ. ബാലകൃഷ്ണൻ, പഴയന്നൂർ സി.ഐ: എം. മഹേന്ദ്ര സിംഹൻ, ചേലക്കര എസ്.ഐ: കെ. അനുദാസ്, പഴയന്നൂർ എസ്.ഐ: കെ.ജി. ജയാ പ്രദീപ് , ജമാ അത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. കാസീം ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വേണുഗോപാലമേനോൻ, പി.എം. അമീർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിിൽ നേർച്ച നടത്തിപ്പിനോട് അനുബന്ധിച്ച് നടപ്പിലാക്കേണ്ട മാർഗനിർദ്ദേശങ്ങൾ വിവിധ നേർച്ച കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

കാപ്

കാളിയാ റോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ചയോട് അനുബന്ധിച്ചു നടന്ന സുരക്ഷ അവലോകന യോഗം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.