പാവറട്ടി: ചീരക്കുഴി ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ 4.30ന് പള്ളി ഉണർത്തൽ തുടർന്ന് കണി കാണിക്കൽ, അഭിഷേകം, ഉഷപൂജ, പഞ്ചവിംശതി, പഞ്ചഗവ്യം, പന്തീരടി പൂജ, ഉച്ചപൂജയും.10.45ന് പാൽ കാവടിയാട്ടം തുടർന്ന് അഭിഷേകം ആരംഭിക്കും. വൈകീട്ട് 6.30ന് ദീപാരാധന, കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ്, അത്താഴപൂജ, ദീപാരാധനക്ക് ശേഷം ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിക്കൽ. 11.15 മുതൽ ഭസ്മക്കാവടി അഭിഷേകം. ശനിയാഴ്ച രാവിലെ 5.30ന് ആറാട്ടിന് എഴുന്നള്ളിപ്പ്, തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് കഴിഞ്ഞ് തിരിച്ച് എഴുന്നള്ളിപ്പ്, തുടർന്ന് കൊടിയിറക്കി മംഗള പൂജയോടെ സമാപനം.
പതിമൂന്ന് കാവടി സമാജങ്ങളിൽ നിന്ന് കാവടി സംഘങ്ങൾ പകൽ 11.10 മുതൽ ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കും. ഉച്ചയ്ക്ക് ശേഷം 2.10 ന് അവസാനത്തെ കാവടി സംഘം എത്തിച്ചേരും. പതിമൂന്ന് ദേശ കമ്മിറ്റിക്കാരുടെ വക പൂരം ക്ഷേത്രത്തിൽ എത്തും. വടക്കുനിന്ന് എഴുന്നെള്ളിച്ചു വരുന്ന പൂരങ്ങൾ 6.30ന് ക്ഷേത്രത്തിൽ പ്രവേശിക്കും. തെക്കുഭാഗത്തു നിന്ന് വരുന്ന പൂരങ്ങൾ 6.45 ന് ക്ഷേത്ര അങ്കണത്തിൽ പ്രവേശിക്കും. ഏഴിന് കൂട്ടിയെഴുന്നള്ളിപ്പ്. കൂട്ടിയെഴുന്നള്ളിപ്പിൽ ഊട്ടോളി ഗജേന്ദ്രൻ തിടമ്പേറ്റും. പള്ളിവേട്ട, ആറാട്ട് എന്നിവയിൽ തെച്ചിക്കോട്ടുകാവ് ദേവീദാസൻ തിടമ്പേറ്റും.