തൃശൂർ: യോഗ്യതയില്ലാത്തവരെ ജി.എസ്.ടി പ്രാക്ടീഷണറാക്കിയ നടപടി റദ്ദാക്കണമെന്ന് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രാക്ടീഷണറാകണമെങ്കിൽ സി.ജി.എസ്.ടി നിയമത്തിലെ വകുപ്പ് 83 പ്രകാരം യോഗ്യത വേണം. എന്നാൽ ക്രമരഹിതമായാണ് നിയമിച്ചതെന്ന് ഭാരവാഹികൾ ആരോപിച്ചു.
അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച പേൾ റീജൻസിയിൽ രാവിലെ പത്തിന് ആരംഭിക്കും. ഐ.ടി.പി.ഐ ചെയർമാൻ ശ്രീധര പാർത്ഥ സാരഥി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പി.എസ് ജോസഫ്, പി.ഡി സൈമൺ, സി.കെ ബിജോയി. രാമകൃഷ്ണൻ പോറ്റി, കെ.എഫ് ഫ്രാൻസിസ്, സുചേത രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.