തൃശൂർ: കീഴ്പ്പുള്ളിക്കരയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടി മുങ്ങിമരിച്ച അക്ഷയിന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുറ്റാരോപിതർക്കെതിരെ പട്ടികജാതി പീഡന നിയമപ്രകാരം കേസെടുക്കണം. മരണത്തിൽ പ്രതിേഷേധിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്നവർക്ക് ജാമ്യം അനുവദിക്കണമെന്നും വാർത്താ സമ്മേളനത്തിൽ ചെയർമാൻ ടി. കെ വാസു ആവശ്യപ്പെട്ടു. കൺവീനർ ടി. വി രാജു, ആനന്ദൻ, രജനി, അംബുജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു...