തൃപ്രയാർ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന കള്ളപ്രചരണങ്ങളിൽ പ്രതിഷേധിച്ചും, നിയമ ഭേദഗതിക്ക് അഭിവാദ്യമർപ്പിച്ചും ജനജാഗരണ റാലിയും സദസും സംഘടിപ്പിച്ചു. വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റാലി മുരിയാംതോട് നിന്നാരംഭിച്ച് എടമുട്ടത്ത് സമാപിച്ചു. ജനജാഗരണ സദസിൽ താലൂക്ക് സംയോജകൻ എൻ.എസ് പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം മേഖല സെക്രട്ടറി ഷാജി വരവൂർ ഉദ്ഘാടനം ചെയ്തു. ഷൈൻ നെടിയിരിപ്പിൽ, സിജു തയ്യിൽ, വിശ്വനാഥൻ പുല്ലാട്ട്, പി.വി ആനന്ദൻ, ഗോപാലകൃഷ്ണൻ, രശ്മി ബിജു തുടങ്ങിയവർ സംസാരിച്ചു...