ayur-
രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസിക ആരോഗ്യം പദ്ധതിയുടെ ഭാഗമായി 'വിദ്യാർത്ഥികളിലെ പരീക്ഷാഭയം എങ്ങനെ മറികടക്കാം' ബോധവൽക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസിക ആരോഗ്യം പദ്ധതിയുടെ ഭാഗമായി 'വിദ്യാർത്ഥികളിലെ പരീക്ഷാഭയം എങ്ങനെ മറികടക്കാം' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ചിത്രരചനാ പോസ്റ്റർ മത്സരം, സുധീരം കൈപ്പുസ്തക വിതരണം എന്നിവയുമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൻ.വി ശ്രീവത്സ് അദ്ധ്യക്ഷനായി. ഡോ. പി.കെ നേത്രദാസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ നിഷ, ഡോ. നാരായണൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ജി ലതാദേവി എന്നിവർ പ്രസംഗിച്ചു. പരീക്ഷാഭയം അകറ്റുന്നതിനും പരീക്ഷയെ ആത്മവിശ്വാസത്തോടു കൂടി നേരിടുന്നതിനുമുള്ള ക്ലാസ് ഡോ. സി. സുസ്മിതയുടെ നേതൃത്വത്തിൽ നടത്തി. ഇനിയും ക്ലാസുകൾ നടത്താൻ ഭാരതീയ ചികിത്സാ വകുപ്പ് തയ്യാറാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി അറിയിച്ചു. ഇതിന് രാമവർമ ജില്ലാ ആയുർവേദ ആശുപത്രി മാനസിക ആരോഗ്യ വിഭാഗത്തിൽ ബന്ധപ്പെടാം...