തൃശൂർ: കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതിനെക്കുറിച്ച് ഗവ. മെഡിക്കൽ കോളേജിൽ ജീവനക്കാർക്ക് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജീവനക്കാർക്കായി എത്തിച്ച പ്രത്യേക വസ്ത്രങ്ങൾ ധരിക്കേണ്ടതെങ്ങനെ എന്നതാണ് പരിശീലിപ്പിച്ചത്.

രോഗിയുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ജീവനക്കാർ എടുക്കേണ്ട മുൻകരുതലുകൾ, ജീവനക്കാർ രോഗിക്ക് നൽകേണ്ട സാന്ത്വന പരിചരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തി. നഴ്‌സുമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ, അറ്റൻഡർമാർ തുടങ്ങിയവർക്കാണ് ബോധവത്കരണവും പരിശീലനവും നൽകിയത്. ഡോ. സൂര്യകല, ഡോ. അലോക്, ഡോ. ഫാത്തിമ, ഡോ. സിത്താര എന്നിവർ നേതൃത്വം നൽകി...