aokan

ഇരിങ്ങാലക്കുട : വീട്ടിലെ ഗ്യാസ് സ്റ്റൗ അറ്റകുറ്റപണിക്കിടെ ഗ്യാസ് ലീക്ക് ചെയ്ത് പൊള്ളലേറ്റ സുഹൃത്തുക്കൾ മരിച്ചു. കാട്ടൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ മുളങ്ങാട്ടിൽ അശോകനാണ് (57) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ ഒപ്പം പൊള്ളലേറ്റ സുഹൃത്ത് കാട്ടൂർ പണിക്കർ മൂലയിൽ ആളൂക്കാരൻ രാജൻ (56) വ്യാഴാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ 27 ന് വൈകീട്ട് അശോകന്റെ വീട്ടിലായിരുന്നു അപകടം. അശോകന്റെ വീട്ടിലെ ഗ്യാസ് സ്റ്റൗ അറ്റകുറ്റപണി നടത്തുന്നതിനിടെ അബദ്ധത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിക്കുകയായിരുന്നു. ഇരുവരും കരാഞ്ചിറ മിഷൻ ആശുപത്രിക്ക് സമീപം ഓട്ടോ ഓടിക്കുന്നവരാണ്. അശോകന്റെ ഭാര്യ ഉഷ. മകൾ: അനീഷ.രാജന്റെ ഭാര്യ ജെസി.മക്കൾ:എയ്സൽ,എയ്ഞ്ചൽ.