കയ്പമംഗലം: ക്ഷേത്രത്തിന് മുകളിൽ ആൽമരം ഒടിഞ്ഞ് വീണ് നാശനഷ്ടം. ചെന്ത്രാപ്പിന്നി ഈസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുകളിലാണ് ആൽമരം ഒടിഞ്ഞ് വീണത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിന് മുന്നിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. ക്ഷേത്രത്തിന് ഭാഗികമായി നാശനഷ്ടമുണ്ടായിട്ടുണ്ട്.