മാള: മേലഡൂർ ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷവും ശതാബ്ദി ആഘോഷ വിളംബരവും നടന്നു. എസ്.എം.സി ചെയർമാൻ എം.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് ഉദ്ഘാടനം ചെയ്തു. കലാകായിക ശാസ്ത്ര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് അനുമോദനവും എൻഡോവ്മെന്റ് വിതരണവും നടന്നു. ജോസ് മാസ്റ്ററിന് ഗുരു ശ്രേഷ്ഠ ആദരണം നൽകി. ടി.കെ. ഗോപി, ബേബി പൗലോസ്, ഫാ.ജോളി വടക്കൻ, പി.ഒ. പൗലോസ്, രമേഷ്, രാജേഷ്, സുഷമ, മേഴ്സി, ഷിജി എന്നിവർ സംസാരിച്ചു.