pongala-samarppanam
മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഭഗവതിക്ക് നടന്ന പൊങ്കാല സമർപ്പണം

ചാവക്കാട്: മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഭഗവതിക്ക് പൊങ്കാല സമർപ്പണം ഭക്തി സാന്ദ്രമായി. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി ബൈജു, മനോജ് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. പൊങ്കാലയ്ക്ക് ഓരോ ഭക്തരും കൊണ്ടുവന്ന അരി, ശർക്കര, നാളികേരം തുടങ്ങിയവയിൽ നിന്ന് ഓരോ പിടി നിവേദ്യ സാധനങ്ങൾ പ്രധാന അടുപ്പിൽ പൊങ്കാല തയാറാക്കുന്നതിലേക്ക് സമർപ്പിച്ചതോടെ ചടങ്ങു ആരംഭിച്ചു. പ്രധാന അടുപ്പിൽ നിന്ന് അഗ്‌നി ഭക്ത ജനങ്ങളുടെ പൊങ്കാല അടുപ്പിലേക്ക് പകർന്നു. കുന്നത്ത് സുബ്രമണ്യൻ, രാമി അഭിമന്യു, കെ.വി. ചന്ദ്രൻ, വി.വി. ശങ്കരനാരായണൻ, ചക്കര വിശ്വനാഥൻ, ഉണ്ണി ആർട്‌സ്, കെ.സി. സുരേഷ്, നളിനാക്ഷൻ ഇരട്ടപ്പുഴ, രമാകാന്തൻ, സി.വി. രാജു എന്നിവർ നേതൃത്വം നൽകി.