deepam
ചാലക്കുടി സെന്‌റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പുതുരുനാളിന്‌റെ ഭാഗമായി നടന്ന ദീപം തെളിയിക്കൽ

ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുന്നാളിന്റെ മുന്നോടിയായി ദീപം തെളിക്കൽ നടത്തി. കുടുംബയൂണിറ്റ് ഭാരവാഹികൾ, തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് ദീപം തെളിച്ചത്. തുടർന്ന് നടത്തിയ ദിവ്യബലിക്ക് സെന്റ് ജയിംസ് ആശുപത്രി അസി. ഡയറക്ടർ ഫാ. ലിജോ കോങ്കോത്ത് മുഖ്യ കാർമ്മികനായി. വികാരി ഫാ. ജോസ് പാലാട്ടി, ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ, സി.കെ. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.