പാവറട്ടി : സ്വാതന്ത്ര്യാനന്തരം 70 ആണ്ട് കഴിഞ്ഞിട്ടും ആസാദി മുദ്രാവാക്യം മുഴങ്ങുന്നത് ലജ്ജാകരമാണെന്ന് പ്രൊഫ. സാറ ജോസഫ്. പൗരത്വത്തിന് മതം മാനദണ്ഡമാക്കരുതെന്ന് ഇന്ത്യൻ ഭരണഘടന അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുമ്പോൾ മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് വികസനം തടഞ്ഞ് ഇരുട്ടിലേക്ക് തള്ളിവിടും. പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 41-ാം വാർഷിക പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. സാറ ജോസഫ്.
28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ ടി.സി. സെബാസ്റ്റാൻ മാസ്റ്റർക്ക് യാത്രഅയപ്പും നൽകി. യോഗം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ അദ്ധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്‌സിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിനിമാ സംഗീത സംവിധായകൻ മോഹൻ സിത്താര മുഖ്യാതിഥിയായിരുന്നു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജിഷ പ്രമോദ്, വാർഡ്
മെമ്പർ സജാ സാദത്ത്, പ്രിൻസിപ്പൽ കെ.വി. ഫൈസൽ, മാനേജർ പ്രതിനിധി ഐഷ ടീച്ചർ, ബി.പി.ഒ വിജി സി.ഡി., പി.വി. അലി, അൽതാഫ് തങ്ങൾ, നസീമ റഫീഖ്, എൻ.എസ്. രേഖ ടീച്ചർ, പി.പി. സുധ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ ടി.സി. സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.
കാപ്
പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂൾ വാർഷിക സമ്മേളനത്തിൽ സാഹിത്യകാരി പ്രൊഫ. സാറ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നു.