പാവറട്ടി: പേനകം ശ്രീകുട്ടൻ കുളങ്ങര ദേവി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാത്രി ഏഴിന് യുവശക്തി ക്ലബിന്റെ വിവിധ നൃത്ത പരിപാടികൾ, ഒന്നിന് ശനിയാഴ്ച രാത്രി എട്ടിന് സൗന്ദര്യ കലാവേദിയുടെ നേതൃത്വത്തിൽ തൃശൂർ കലാദർശൻ അവതരിപ്പിക്കുന്ന ഫോക്‌ മെഗാഷോയും മകരഭരണി ദിവസമായ ഫെബ്രുവരി രണ്ടിന് ഞായറാഴ്ച പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും. വൈകിട്ട് മൂന്നിന് രണ്ട് ഗജവീരന്മാരോടു കൂടിയുള്ള എഴുന്നള്ളിപ്പ് വൈകീട്ട് അഞ്ചിന് വിവിധ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ക്ഷേത്രത്തിലെത്തിച്ചേരും വൈകിട്ട് 6.45ന് ദീപാരാധന, കേളി, തായമ്പക, അത്താഴപൂജ ഒമ്പതിന് മൈനർ സമുദായത്തിന്റെ നേതൃത്വത്തിൽ നടക്കും.