കല്ലേറ്റുംകര: മുരിയാട് ചീരക്കപ്പാടം പാടശേഖരത്തിൽ വെടിക്കെട്ട് നടത്താനുള്ള നീക്കം വിഫലമായി. മുരിയാട് ചീരക്കപ്പാടം കൂട്ടുകൃഷി സംഘം, കോൾപാട ശേഖര നെല്ലുത്പാദക സമിതി എന്നിവ ആർ.ഡി.ഒയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഇടപെടലുണ്ടായത്. 70 ഏക്കറോളം വിസ്തൃതിയുള്ള കോൾപ്പാടത്തിന്റെ കിഴക്ക് ഭാഗം സ്വന്തമാക്കിയ സിയോൺ എംപറർ എന്ന ധ്യാനകേന്ദ്രമാണ് കോൾപ്പാടത്ത് വെടിക്കെട്ട് നടത്താൻ കോപ്പുകൂട്ടിയത്. കോൾപ്പാടത്തിന്റെ 25 ഏക്കറോളം ഭാഗം വലിയ പന്തലുകൾ നിർമ്മിച്ചും അനധികൃതമായി നികത്തിയതിനുമൊക്കെ ഇവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. നല്ല നിലയിൽ കൃഷി ചെയ്തിരുന്ന പാടശേഖരത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയും മറ്റും ഉയർത്തിയ പരിസ്ഥിതി പ്രശ്നങ്ങൾ മൂലം പൊറുതി മുട്ടിയതോടെയാണ് പരാതി ഉയർന്നത്..