ചിറയിൻകീഴ്:ദിവസവും നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 2001 പേർ ഒപ്പിട്ട ഭീമ ഹർജി നൽകാൻ ആക്ഷൻ കൗൺസിലിൽ തീരുമാനിച്ചു. ഇന്ന് രാവിലെ 9ന് ആശുപത്രി പരിസരത്ത് ഒപ്പ് ശേഖരണം നടത്തി ഭീമ ഹർജി ഉദ്ഘാടനം ചെയ്യും.ആരോഗ്യ വകുപ്പ് മന്ത്രി,ഡെപ്യൂട്ടി സ്പീക്കർ,ആറ്റിങ്ങൽ എം.പി എന്നിവർക്കാണ് ഭീമ ഹർജി സമർപ്പിക്കുന്നത്.ആക്ഷൻ കൗൺസിൽ ഭാരവാഹികളായി അഡ്വ.എസ്.കൃഷ്ണകുമാർ (രക്ഷാധികാരി ),എ.ആർ.നിസാർ (ചെയർമാൻ), എസ്.ജി.അനിൽകുമാർ (ജനറൽ കൺവീനർ),എസിയാ സലിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.