ചിറയിൻകീഴ്: പെരുങ്ങുഴി വി.പി.യു.പി സ്കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.50ന് സ്കൂൾ അങ്കണത്തിൽ നടക്കും. പത്രത്തിന്റെ സ്പോൺസറും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിലറുമായ സി.കൃത്തിദാസ് ഉദ്ഘാടനം നിർവഹിക്കും. മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ആർ.വിജയൻതമ്പി അദ്ധ്യക്ഷത വഹിക്കും. അദ്ധ്യാപകരായ ആശലത, ബീന കുമാരി, അരുൺ, കേരളകൗമുദി ലേഖകൻ ജിജു പെരുങ്ങുഴി എന്നിവർ സംസാരിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.മിനി സ്വാഗതവും പി.ടി.എ പ്രസിഡന്റ് നിസാം നന്ദിയും പറയും.