ചിറയിൻകീഴ്: താഴംപള്ളി അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ എൽ.ഡി.എഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ജെ. ലോറൻസ്, ഇഗ്നേഷ്യസ്, ജെറോം, ഡെയ്സി, അന്നമേരി, അനിത, പീറ്റർ, ടീറൻസ്, ജോൺസൺ, ബെനഡി എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സംഘം പ്രസിഡന്റായി മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജെ. ലോറൻസിനെയും, വൈസ് പ്രസിഡന്റായി അന്നമേരിയെയും തിരഞ്ഞെടുത്തു.