തിരുവനന്തപുരം: പത്ത് ദിവസത്തെ സ്വാതി സംഗീതോത്സവത്തിന് കുതിരമാളികയിൽ അരങ്ങുണർന്നു. കവടിയാർ പാലസ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഗൗരി പാർവതിബായി ഉദ്ഘാടനം ചെയ്തു. അമൃത വെങ്കിടേഷിന്റെ കച്ചേരിയോടെയായിരുന്നു തുടക്കം. വിദേശികളടക്കം നൂറുകണക്കിന് ആളുകളാണ് സംഗീത വിരുന്ന് ആസ്വദിക്കാൻ എത്തിയത്. ദിവസവും വൈകിട്ട് ആറുമുതൽ രാത്രി ഒമ്പത് വരെയാണ് കച്ചേരി. ഇന്ന് പ്രിൻസ് രാമവർമ്മയുടെ കച്ചേരി നടക്കും. വരുംദിവസങ്ങളിൽകർണാടിക് ബ്രദേഴ്സ്, എച്ച്.രത്നപ്രഭ, അമിത് നഡിഗ, ഒ.എസ്. അരുൺ, സാകേത് രാം, വിഷ്‌ണുദേവ് നമ്പൂതിരി, അമൃത മുരളി, ഡോ.ടി.വി. ഗോപാലകൃഷ്ണൻ, സഞ്ജയ് സുബ്രഹ്മണ്യം, അവണീശ്വരം എസ്.ആർ. വിനു തുടങ്ങിയവരും പരിപാടികൾ അവതരിപ്പിക്കും.