ffgbb

ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്‌ജ് നിർമ്മാണം ഉടൻ ആരംഭിക്കും. വലിയകട മുതൽ പണ്ടകശാല വരെയാണ് ഓവർബ്രിഡ്‌ജ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തത്. ആകെ 87ഭൂ ഉടമകളിൽ നിന്നുള്ള ഭൂമിയിൽ വലിയകട മുതൽ ബസ് സ്റ്റാൻഡ് വരെ എ കാറ്റഗറിയും ബസ് സ്റ്റാൻഡ് മുതൽ പണ്ടകശാല വരെ ബി കാറ്റഗറിയുമായാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എ കാറ്റഗറിക്ക് 9 ലക്ഷവും ബി കാറ്റഗറിക്ക് 7.9 ലക്ഷം രൂപയുമാണ്. ടെൻഡർ നടപടികളിലെ കാലതാമസമാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് വിവരം.

ഏറ്റെടുത്തത് - 87 പേരിൽ നിന്നുള്ള ഭൂമി

നഷ്ടപരിഹാരമായി നൽകിയത് 10 കോടി രൂപ

ആകെ ഏറ്റെടുത്തത് - 39.76 ആർ വസ്‌തു

 വീതി - 11 - 19 മീറ്റർ വരെ

നീളം - 700 മീറ്റർ

പദ്ധതിക്കായി ഇതുവരെ വകയിരുത്തിയത് - 25 കോടി രൂപ

പദ്ധതിയുടെ ആവശ്യകത

​​​​​​------------------------------------------

 ചിറയിൻകീഴിലെ തിരക്കേറിയ റെയിൽവേ ഗേറ്റ്

 ഗേറ്റ് അടയ്‌ക്കുമ്പോൾ രോഗികൾ ബുദ്ധിമുട്ടിൽ

 ഗേറ്റ് അടയ്‌ക്കുന്നതിന്റെ ദൈർഘ്യം വർദ്ധിച്ചു

 രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക്

 ബസ് സ്റ്റാൻഡുള്ളത് കുരുക്ക് വർദ്ധിപ്പിക്കുന്നു

താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന രോഗികൾ റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ ബുദ്ധിമുട്ടുകയാണ്. ഓവർബ്രിഡ്‌ജ് വന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കടയ്‌ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ചിറയിൻകീഴിലേക്ക് വരാനും പോകാനും ഈ ഗേറ്റ് കടക്കണം.

പ്രതികരണം

--------------------------

ടെൻഡൻ അന്തിമമാക്കി അടുത്തമാസം അവസാനത്തോടെ

ഓവർബ്രിഡ്‌ജ് നിർമ്മാണം ആരംഭിക്കുകയാണ് ലക്ഷ്യം

വി. ശശി, ഡെപ്യൂട്ടി സ്‌പീക്കർ