krishnakumar

ചിറയിൻകീഴ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ 18ന് അടൂർ പ്രകാശ് എം.പി നയിക്കുന്ന ലോംഗ് മാർച്ചിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ നിന്ന് 1000 പേർ പങ്കെടുക്കും. കെ.പി.സി.സി ആഹ്വാന പ്രകാരം 18ന് രാവിലെ 8ന് കല്ലമ്പലത്ത് നിന്നു ആരംഭിക്കുന്ന ലോംഗ് മാർച്ച് വൈകിട്ട് 6ന് കണിയാപുരത്ത് സമാപിക്കും. മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കല്ലമ്പലം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യും. മാർച്ചിന്റെ വിജയത്തിനായി ഇന്നലെ ചിറയിൻകീഴിൽ ചേർന്ന കോൺഗ്രസ് നിയോജക മണ്ഡലത്തിലെ പ്രവർത്തകയോഗം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി അംഗം എം.എ. ലത്തീഫ് അദ്ധ്യക്ഷനായ യോഗത്തിൽ നേതാക്കളായ അഡ്വ. എസ്.കൃഷ്ണകുമാർ, കെ.എസ്. അജിത്ത്, എഫ്‌. ജെഫേഴ്സൺ, വി.കെ. രാജു, എം.ജെ. ആനന്ദ്, രാജശേഖരൻ നായർ, എൻ. വിശ്വനാഥൻ നായർ, ബി.എസ്. അനൂപ് എന്നിവർ സംസാരിച്ചു.