കല്ലമ്പലം: പി.ഡി.പി പ്രവർത്തകനായിരുന്ന ഞാറയിൽകോണം നിസാറിന്റെ കുടുംബത്തിനായി പി.ഡി.പിയുടെ പ്രവാസ സംഘടനയായ പി.സി.എഫ് നിർമ്മിച്ച വീടിന്റെ താക്കോൽദാന സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പി.ഡി.പി ജില്ലാ പ്രസിഡന്റ് നടയറ ജബാർ അദ്ധ്യക്ഷനായിരുന്നു. ബൈത്തുസ്വബാഹ് ജനറൽ കൺവീനർ നഗരൂർ അഷറഫ് സ്വാഗതം പറഞ്ഞു. വർക്കല ജാമിഅ മന്നാനിയ പ്രിൻസിപ്പൽ പി.കെ. അബൂബക്കർ ഹസ്രത്ത് താക്കോൽദാനം നിർവഹിച്ചു. വർക്കല രാജ്, കൊട്ടാരക്കര സാബു, സലാം നന്നമ്പ്ര, സി.പി. ഇസ്‌മയിൽ, വർക്കല കഹാർ, ജമീലാ പ്രകാശം, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ കുടവൂർ നിസാം, എം. സന്തോഷ് കുമാർ, മണക്കാട് സ്ഥർ, സക്കരിയാ ബാഖവി, അബ്ദുൽ സലിം അമാനി, ഇർഷാദ് ബാഖവി, ശശികുമാരി വർക്കല, മൈലക്കാട് ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ഖാലിദ്, അജീർ, നവാസ് എന്നിവർ സംസാരിച്ചു.