ചിറയിൻകീഴ്: ചിറയിൻകീഴ് പുതുക്കരി എ.എം.എ.എസ്.സി സംഘടിപ്പിക്കുന്ന സാഹിത്യ സദസ് 12ന് വൈകിട്ട് 5ന് ചിറയിൻകീഴ് സലാം ഉദ്ഘാടനം ചെയ്യും. എ.എം.എ.എസ്.സി പ്രസിഡന്റ് ജി. വ്യാസൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ അയ്യപ്പപണിക്കരുടെ കണിക്കൊന്ന എന്ന കവിതയെ ആസ്പദമാക്കി രചിച്ച ചെറുകഥയായ കായ്ക്കാതിരിക്കാൻ വയ്യേ എന്ന കഥയെ അവതരിപ്പിച്ചു കൊണ്ട് രചയിതാവായ ചിറയിൻകീഴ് സലാം പ്രഭാഷണം നടത്തും. അഡ്വ. എ. ബാബു അനുബന്ധ പ്രഭാഷണം നടത്തും. തുടർന്ന് ചർച്ച നടക്കും. എ.എം.എ.എസ്.സി സെക്രട്ടറി ഡാജിഷ് മോഹൻ, ട്രഷറർ ഭാഗീ അശോകൻ, യൂത്ത് വിംഗ് പ്രസിഡന്റ് മനോജ് എന്നിവർ സംസാരിക്കും.