award-distribution

ചിറയിൻകീഴ്:ചിറയിൻകീഴ് താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു. പ്രസിഡന്റ് ആർ. രവീന്ദ്രൻ നായർ അദ്ധ്യത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ചിറയിൻകീഴ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം വി. വിജയകുമാർ (കെ.സി.ഇ.യു ജില്ലാ സെക്രട്ടറി) വിതരണം ചെയ്തു. സർക്കിൾ സഹകരണ യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി. വിജയകുമാറിനെയും എം.എൻ. ഷൈലജാബീവിയെയും സംഘം പ്രസിഡന്റ് രവീന്ദ്രൻ നായർ ആദരിച്ചു. എം. മനേഷ്, എം.എൻ. ഷൈലജാബീവി, ബി. ബൈജു തുടങ്ങിയവർ സംസാരിച്ചു.