vayomithram

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 'വയോമിത്രം' പദ്ധതിയുടെ ഭാഗമായി കിഴുവിലം പഞ്ചായത്തിൽ വയോജനങ്ങളുടെ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. കൂന്തള്ളൂർ ഗവ.എൽ.പി.എസിൽ നടന്ന കൂട്ടായ്മയുടെ ഉദ്ഘാടനവും സ്നേഹോപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷനായി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാതങ്കൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ, എസ്. സിന്ധു, മഞ്ജു പ്രദീപ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. ഗോപകുമാർ, ആർ. ശ്രീലത, ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്തംഗം സാംബശിവൻ, ബ്ലോക്ക് ബി.ഡി.ഒ എൽ. ലെനിൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. രമാഭായി അമ്മ സ്വാഗതവും ചിറയിൻകീഴ് സി.ഡി.പി.ഒ രാജലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് 'വാർദ്ധക്യവും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എ.കെ. മിനിയുടെ നേതൃത്വത്തിൽ ക്ലാസും മെഡിക്കൽ ക്യാമ്പും നടന്നു. 'അകറ്റാം വാർദ്ധക്യത്തിന്റെ ആകുലതകൾ' എന്ന വിഷയത്തിൽ സാമൂഹ്യ മനഃശാസ്ത്രജ്ഞൻ ഡോ.ഇ .നസീർ ക്ലാസ് നയിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം 'വയോമിത്രം' സൗഹൃദ സംഭാഷണം നടത്തി. നാടൻപാട്ടും ഉണ്ടായിരുന്നു.