ആറ്റിങ്ങൽ: 7 മുതൽ 10 വരെ ക്ലാസുകൾക്കായി സ്‌മാർട്ട് ട്യൂഷൻ നൽകുന്ന ആറ്റിങ്ങൽ ജി.ടെക് ജെൻസ്‌മാർട്ട് അക്കാഡമിയുടെ സ്റ്റാൾ ഡിസംബർ ഫെസ്റ്റിലെ പവലിയനിൽ പ്രവർത്തിക്കുന്നുണ്ട്. പഠിക്കുന്നവ ഓർമ്മയിൽ നിലനിൽക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഇവിടെ ട്യൂഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് ജീവനക്കാർ പറഞ്ഞു. കുട്ടികളുടെ പഠനം മികച്ചതാക്കാൻ ശനി, ഞായർ ദിവസങ്ങളിൽ വേദിക് മാത്തമാറ്റിക്‌സ്, അബാക്കസ്, റോബോട്ടിക്‌സ്, ഹാൻഡ് റൈറ്റിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് എന്നിവയിൽ പ്രത്യേക ക്ലാസുകൾ ഇവിടെ നൽകുന്നുണ്ട്. എല്ലാ വിഷയത്തിനും എ പ്ലസ് ലക്ഷ്യമിട്ടുള്ള മൂന്ന് മാസ ക്രാഷ് കോഴ്സുമുണ്ട്.