നെടുമങ്ങാട്: നാഗച്ചേരി - കല്ലടക്കുന്ന് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് ആനാട് മണ്ഡപം വാർഡിൽ പാലം നിർമ്മിക്കുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആർ.ജെ. മഞ്ജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അജയകുമാർ, വാർഡ് വികസന സമിതി കൺവീനർ എ. മുരളീധരൻ നായർ, വേലപ്പൻ നായർ, ഉഷകുമാരി, ന്യൂസ്റ്റാർ രവി, കേശവൻ, രാജേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.