വിതുര: കാർഷിക വിഭവങ്ങളെല്ലാം നശിപ്പിക്കും.കൂടാതെ പാകമാകാത്ത കരിക്കുകൾ അടർത്തിടും, പോരാഞ്ഞിട്ട് ടെറസിലെ അയയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന തുണികളെല്ലാം വലിച്ചു കീറും. ഒപ്പം വാട്ടർടാങ്കിലിറങ്ങിയുള്ള നീരാട്ടും. കുരങ്ങന്മാർ നാട്ടിലിറങ്ങിയപ്പോഴുണ്ടായ ദുരനുഭവങ്ങളാണിതെല്ലാം. വാനരന്മാരെല്ലാം കാട് വിട്ട് നാട്ടിൽ ചേക്കേറിയതോടെ നാട്ടുകാർ വെട്ടിലായെന്നു മാത്രമല്ല സ്വൈരജീവിതം നഷ്ടപ്പെടുകയും ചെയ്തു. കൂട്ടമായെത്തുന്ന കുരങ്ങൻമാർ കാട്ടുന്ന വിക്രിയകൾ വിവരണാതീതമാണ്. ഉപജീവനത്തിനായി കൃഷി ഇറക്കിയിരിക്കുന്ന വിളകൾ മുഴുവൻ നശിപ്പിക്കും. വീടുകളിൽ അതിക്രമിച്ച് കയറി ഭക്ഷണപദാർത്ഥങ്ങൾ മോഷ്ടിച്ച് തിന്നും. ഒാടുകൾ പൊളിച്ച് താഴെയിടും ഇവയെ ഒാടിക്കാൻ ശ്രമിച്ചാൽ ആക്രമണം ഉറപ്പ്.കല്ലുകൾ പെറുക്കി തിരിച്ചെറിയും, ആക്രമിക്കും. വാനരശല്യം രൂക്ഷമായതായി ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ വനംവകുപ്പിനും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. കുരങ്ങു ശല്യം കാരണം കൃഷി ഇറക്കാനാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. തൊളിക്കോട് മേഖലയിലെ റബർ തോട്ടങ്ങളിലാണ് കുരങ്ങൻമാരുടെ വാസം. വനത്തിൽ ഭക്ഷണത്തിന് ക്ഷാമം നേരിട്ടതുമൂലമാണ് കുരങ്ങൻമാർ നാട്ടിൽ ചേക്കേറിയതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ദുരിതം ഈ വിധം
വീട്ടിൽ കയറി മോഷണം
ഒാട് പൊളിച്ചു കളയും
വസ്ത്രങ്ങൾ കീറിയിടും
പലരേയും കടിച്ചു
കൃഷിനാശം വ്യാപകം
വീടിനുള്ളിൽ വ്യാപക അതിക്രമം
വാനര ശല്യത്തെപ്പറ്റി വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല
-- കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ
പ്രസിഡന്റ് പി.ശ്രീകണ്ഠൻനായർ,സെക്രട്ടറി സി.ആർ.അശോകൻ
വീട്ടമ്മമാരെ കടിച്ചു.
തൊളിക്കോട് പഞ്ചായത്തിലെ മലയടി വെട്ട മേഖലയിൽ കുരങ്ങമാരുടെ വിഹാരം മൂലം ജനം ദുരിതത്തിലാണ്. അടുത്തിടെ കൂട്ടമായെത്തിയ വാനരൻമാർ വീട്ടിൽ കയറി കിടപ്പുരോഗികളായ രണ്ട് വീട്ടമ്മമാരെ മാരകമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.ഇൗ പ്രദേശത്ത് ഇപ്പോഴും കുരുങ്ങൻമാരുടെ താണ്ഡവമാണ്.
വാനര ഭീഷണി രൂക്ഷമായ പഞ്ചായത്തുകൾ...2 (വിതുര, തൊളിക്കോട്)
വാനര ഭീഷണി ഇവിടെ
തൊളിക്കോട്
മണലയം
കന്നുകാലിവനം
തോട്ടുമുക്ക്
ആനപ്പെട്ടി
നാഗര
പൊൻപാറ
ഇരുത്തലമൂല
ചാരുപാറ
പേരയത്തുപാറ
ചായം
വിതുര
കല്ലാർ
ആനപ്പാറ
പൊൻമുടി
പേപ്പാറ
തേവിയോട്
ജഴ്സിഫാം
അടിപറമ്പ്
മരുതാമല
മക്കി,മേമല
പട്ടൻകുളിച്ചപാറ
തൊളിക്കോട് പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന വാനരശല്യത്തിന് അടിയന്തരപരിഹാരമുണ്ടാക്കുവാൻ പഞ്ചായത്തും, വനംവകുപ്പും നടപടികൾ സ്വീകരിക്കണം-
തോട്ടുമുക്ക് ടൗൺ റസിഡന്റ്സ് അസോ. ഭാരവാഹികൾ
പടം: തോട്ടുമുക്ക് ടൗൺ റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് തോട്ടുമുക്ക് അൻസാരിയുടെ വീടിന്റെ മതിലിൽ എത്തിയ കുരങ്ങൻമാർ