asokan

തിരുവനന്തപുരം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ഒരുവാതിൽക്കോട്ട പാട്ടുവിളാകത്ത് വീട്ടിൽ അശോകൻ (67)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 7.30ന് ആക്കുളം പാലത്തിനു സമീപമായിരുന്നു അപകടം. പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് ഇറങ്ങുന്നതിനിടെ അശോകനും സുഹൃത്ത് സതിയും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. സതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അശോകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബന്ധുക്കൾ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. സഞ്ചയനം 8ന് രാവിലെ 8.30ന്. ഭാര്യ: ലൈല. മകൾ:അർച്ചന.മരുമകൻ: സന്തോഷ്.