തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധിക്കായി ഇതുവരെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാത്ത പെൻഷൻകാർ ഉടൻതന്നെ ഓഫീസിലെത്തി വിവരങ്ങൾ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഡിസംബർ 15നകം മസ്റ്ററിംഗ് പൂർത്തിയാക്കിയ പെൻഷൻകാർക്ക് ആഗസ്റ്റ്, സെപ്തംബർ മാസത്തെ പെൻഷൻ തുക അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കിയ കിടപ്പുരോഗികൾക്ക് പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിനായി ഊറ്റുകുഴിയിലെ ഓഫീസുമായോ 0471- 2331958 എന്ന നമ്പറിലോ ബന്ധപ്പെടണം.