കാട്ടാക്കട: പൗരത്വഭേദഗതി ബില്ലിനും എൻ.ആർ.സിയ്ക്കുമെതിരെ കിള്ളി യുവജന സംഖ്യം നടത്തിയ പ്രകടനം കിള്ളി ജമാഅത്ത് സെക്രട്ടറി എ. ഷമീർ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഭാസുരേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ് ആൽബർട്ട്, അഫ്സല്‍ ഖാസ്മി,മുഹമ്മദ് സ്വാദിഖ് മന്നാനി,നിസാമുദീൻ,ജവാദ് കിള്ളി, മുജീബ് റഹ്മാൻ,സബീർ,അബ്ദുൾ റഹീം,റിയാസ് എന്നിവർ സംസാരിച്ചു.