ചിറയിൻകീഴ്: ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ 63-ാം പൊതു സമ്മേളനം നാളെ നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ. വൈകിട്ട് 3ന് നടക്കുന്ന പൊതു സമ്മേളനം എൻ.എസ്.എസ് നായക സഭാംഗവും ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റുമായ അഡ്വ. ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജി.ഹരിദാസൻ നായർ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സഭാംഗം അജി ചെറുവള്ളിമുക്ക്, യൂണിയൻ വനിതാ സമാജം പ്രസിഡന്റ് സുഷമാദേവി വി.ടി, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ, കസ്തൂർബാ വനിതാ സമാജം പ്രസിഡന്റ് എം.എസ് വസന്തകുമാരി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ പുരസ്കാരങ്ങളുടെ സമർപ്പണം. കരയോഗം സെക്രട്ടറി പാലവിള സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ ടി.എസ് നന്ദിയും പറയും. 6.30ന് കസ്തൂർബാ വനിതാസമാജത്തിലെ അംഗങ്ങൾ നയിക്കുന്ന തിരുവാതിരക്കളി, രാത്രി 7ന് ബാലകലാ മേള, 8.30ന് ഒന്നാമത് പത്മശ്രീ ഭരത്ഗോപി സ്മാരക എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ധനശ്രീ സ്ത്രീ കലോത്സവം, 10ന് കരയോഗം യുവജന ഭരണസമിതി അംഗങ്ങളുടെ സൗഹൃദ കൂട്ടായ്മ, 10.30ന് കലാമത്സര സമ്മാനവിതരണം എന്നിവ നടക്കും.