
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിനൊപ്പം ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ കുട്ടികളെയും വരും തലമുറയെയും ബോദ്ധ്യപ്പെടുത്താനുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 'സംഘടന' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ വർഷത്തേയും തീർത്ഥാടനം കഴിഞ്ഞ് അടുത്ത വർഷത്തേയ്ക്കുള്ള ഊർജ്ജവും നേടിയാണ് തീർത്ഥാടകർ ശിവഗിരിയിൽ നിന്ന് മടങ്ങുന്നത്. വരും വർഷങ്ങളിലെ തീർത്ഥാടനങ്ങൾ കൂടുതൽ ഭംഗിയായി നടത്താനുള്ള തയ്യാറെടുപ്പുകൾ ഇന്ന് മുതൽ തുടങ്ങണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു