കടയ്ക്കാവൂർ: ആനത്തലവട്ടം വാഴതോപ്പ് ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പന്ത്രണ്ടാം വാർഷിക അഷ്ടദ്രവ്യബന്ധ നവീകരണ പ്രശ്നത്തിന് മുന്നോടിയായിട്ടുളള ദേവപ്രശ്നം 5 ന് രാവിലെ 10 ന് ക്ഷേത്രാങ്കണത്തിൽ ജ്യോതിഷ പണ്ഡിതൻ ആചാര്യ ധർമ്മരാജ അയ്യരുടെയും ക്ഷേത്രതന്ത്രി മരങ്ങാട്ട് ഇല്ലം ശങ്കരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ താംബൂല പ്രശ്നം ആരംഭിക്കും.