ബാലരാമപുരം: ഫ്രാബ്സിന്റെ കീഴിൽ തേമ്പാമുട്ടം കേന്ദ്രീകരിച്ച് സംസ്കൃതി റസിഡന്റ്സ് അസോസിയേഷൻ രൂപീകരണയോഗം ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് ഉദ്ഘാടനം ചെയ്തു. ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ബൈജുരാജ്,​സുകുമാരൻ,​ബീന അജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബൈജുരാജ്(പ്രസിഡന്റ്),ആർ.അനു,​എ.വി ബാബുരാജ് (വൈസ് പ്രസിഡന്റുമാർ),ആർ.അരുൺ (ജനറൽ സെക്രട്ടറി ),ടി.ജയൻ,​ എ.സി ബിജു (​ജോയിന്റ് സെക്രട്ടറിമാർ), ബി.രാജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.