ബാലരാമപുരം: സിസിലിപുരം പുനർജനിയിൽ നടന്ന പുതുവത്സരാഘോഷം ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്തു.സീനിയർ സിറ്റിസൺസ് പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. പുനർജനിയിലെ അന്തേവാസികൾക്ക് സി.ഐ കേക്ക് വിതരണം ചെയ്തു.ബാലരാമപുരം എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ എ.വി സജീവ്, പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം എച്ച്.സലീം,പി.നസീർ എന്നിവർ സംസാരിച്ചു.