കഴക്കൂട്ടം: മംഗലപുരത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന കാൻസർ നിരീക്ഷണ പഠന കേന്ദ്രം അടച്ച് പൂട്ടുന്നതിനെതിരെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ 25 മണിക്കൂർ ഉപവാസ സമരം അവസാനിപ്പിച്ചു. ഉപവാസ സമരാർത്ഥികൾക്ക് കെ.പി.സി.സി സെക്രട്ടി വി. രതികുമാർ നാരങ്ങാനീരു നൽകി. ഈ സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാനുള്ള അധികൃതരുടെ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി അംഗം തോന്നക്കൽ ജലീൽ അദ്ധ്യക്ഷനായ ചടങ്ങിൽ ആനാട് ജയൻ, എഫ്.ജെഫേഴ്സൺ, എം.എസ് അനിൽ , അഡ്വ. സ്റ്റീഫൻസൺ, പ്രൊഫ. തോന്നക്കൽ ജമാൽ, ഗോപിനാഥനാശാരി, മുദാക്കൽശ്രീധരൻ, അഡ്വ.അനസ്, അഡ്വ.രാജേഷ് ബി.നായർ, ശ്രീകണ്ഠൻ നായർ, അഡ്വ.അൽത്താഫ് , മുട്ടപ്പലം സജിത്ത്, എസ്.ജി.അനിൽകുമാർ, അഹമ്മദാലി, തുടങ്ങിയവർ സംസാരിച്ചു. അഡ്വ. എസ്. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ എസ്.വസന്തകുമാരി, അഴൂർ വിജയൻ, കെ. ഓമന, എ.ആർ.നിസാർ, മാടൻവിള നൗഷാദ്, മധു പെരുങ്ങുഴി, അജു കൊച്ചാലുമ്മൂട്, കടക്കാവൂർ കൃഷ്ണകുമാർ, തുടങ്ങിയവരാണ് ഉപവാസം അനുഷ്ഠിച്ചത്. മുൻ എം.പി എൻ. പീതാംബരക്കുറുപ്പാണ് സമരം ഉദ്ഘാടനം ചെയ്തത്.