വെള്ളറട: വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ക്രിസ്മസ് - ന്യൂഇയർ ആഘോഷം പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി, ബ്ളോക്ക് പഞ്ചായത്തംഗം എസ്.പി സുധ, മണലി സ്റ്റാന്റിലി തുടങ്ങിയവർ സംസാരിച്ചു. ബിജു സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.