general

ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒത്തുചേരൽ 'സാന്ത്വനസംഗമം' ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ അഡ്വ.സുരേഷ് കുമാർ,​വൈസ് പ്രസിഡന്റ് ഷാമിലാബീവി, ​സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ.കെ.ബിന്ദു,​ശോഭന,​ ഹരിഹരൻ,​മെമ്പർമാരായ എ.എം.സുധീർ,​ഐ.കെ.സുപ്രിയ,​മറ്റ് മെമ്പർമാർ,​നേമം റൂറൽ ഹെൽത്ത് ഓഫീസർ സുശീൽകുമാർ എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ആർ.എം.ബിജു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ നന്ദിയും പറഞ്ഞു. മാന്ത്രികൻ ജുജു പുന്നമൂട് സംഘവും നയിച്ച മാജിക് ഷോയും മെഗാഷോയും നടന്നു.

caption ബാലരാമപുരം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒത്തുചേരൽ ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു