കല്ലമ്പലം: എസ്.എൻ.ഡി.പി ശിവഗിരി യൂണിയൻ മാവിൻമൂട് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന തീർഥാടന പദയാത്രയുടെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് കല്ലമ്പലം കമാലാസനൻ നിർവഹിച്ചു. ക്യാപ്റ്റൻ ശാഖാ സെക്രട്ടറി മേനാപ്പാറ സുകുമാരൻ, യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി എസ്.ആർ.എം എന്നിവർ ചേർന്ന് പീതപതാക കൈമാറി. ഡയറക്ടർ ബോർഡ് അംഗം ശശിധരൻ, ശാഖാ ഭരണ സമിതി അംഗങ്ങളായ പ്രശോഭൻ, ഡി. പ്രസന്നൻ, സുദർശനൻ, ബാബു, വനിതാ പ്രസിഡന്റ് ദീപ, ഗീതാ കുമാരി തുടങ്ങിയവർ പങ്കെടുത്തു.