ആറ്റിങ്ങൽ: സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും പ്രവൃത്തിദിവസമായിരുന്നിട്ടും ഡിസംബർ ഫെസ്റ്റിൽ ഇന്നലെ വൻ തിരക്കായിരുന്നു. കുടുംബങ്ങളുടെ പുതുവർഷ ആഘോഷം ഡിസംബർ ഫെസ്റ്റിനൊപ്പമായിരുന്നു. വ്യാപാര വിപണന മേള ആറ്റിങ്ങൽ പ്രദേശത്തു മാത്രമല്ല സമീപ പഞ്ചായത്തുകളിലും മികച്ച അഭിപ്രായമാണ് നേടിയത്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് പത്ത് ദിവസമായി നടക്കുന്ന മേളയുടെ കോ സ്പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. ഗതാഗതകുരുക്കിൽപ്പെടാതെ സ്വസ്ഥമായും സൗകര്യപ്രദമായും കുട്ടികൾക്കും മുതിർന്നവർക്കും കാഴ്ചകൾ കാണാനും സാധനങ്ങൾ വാങ്ങാനും കഴിയുന്നതാണ് ഡിസംബർ ഫെസ്റ്റിന്റെ പ്രത്യേകത. കോട്ടയുടെ മാതൃകയിലുള്ള പ്രവേശന കവാടംതന്നെ ഏവരെയും ആകർഷിക്കുവന്നതാണ്. കുതിരസവാരിയും അമ്യൂസ്‌മെന്റ് പാർക്കുകളും കുട്ടികളെ ആവേശത്തിലാക്കുകയാണ്. എല്ലാദിവസവും ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. മേള ഞായറാഴ്ച സമാപിക്കും.