മുടപുരം : കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1989-90 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ 'സൗഹൃദം' എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ 'അദ്ധ്യാപക വന്ദനം- ഓർമ്മകളുടെ മുപ്പതാണ്ട് ' എന്ന പരിപാടി സംഘടിപ്പിച്ചു. കവി ഏഴച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സുധീർ. ബി സ്വാഗതവും സാഹിത്യകാരനും മുൻ അദ്ധ്യാപകനുമായ ചിറയിൻകീഴ് സലാം ആമുഖ പ്രസംഗവും നടത്തി. ഡോ. ഭാസി രാജ്, സിനിമാതാരം മണി (ഫോട്ടോഗ്രാഫർ, ഉടലാഴം) എന്നിവർ മുഖ്യ പ്രഭാഷണവും ഉണ്ണി കൃഷ്ണൻ റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ അദ്ധ്യാപകരായ സുരേഷ് ലാൽ, സുകുമാരൻ നായർ, താണുവൻ ആചാരി തുടങ്ങിയവർ ആശംസയും മുഹമ്മദ് കൃതജ്ഞതയും പറഞ്ഞു. അദ്ധ്യാപക വന്ദനത്തിൽ എത്തിയ അൻപതോളം അദ്ധ്യാപകരെയും അനദ്ധ്യാപകരെയും പൂർവ വിദ്യാർത്ഥികൾ ആദരിച്ചു. സ്കൂളിൽ1 മുതൽ 9 വരെ ക്ലാസിലെ ഉന്നത വിജയം നേടിയ കുട്ടികൾക്കും ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളുടെ മക്കൾക്കും അവാർഡ് നൽകി അനുമോദിച്ചു. കൂടാതെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്ക വസ്ഥയിലുള്ള 2 കുട്ടികളുടെ പഠന ചിലവ് പൂർണമായും വഹിക്കുന്നതിനുള്ള സാക്ഷ്യപത്രം കൈമാറുകയും ചെയ്തു.